
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നേരിടുന്ന രൂക്ഷമായ മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റീ-ടെൻഡർ നടപടികൾക്ക് അംഗീകാരം നൽകി.ടെൻഡറുകൾ അംഗീകരിക്കുന്നതിൽ ഉണ്ടായ കാലതാമസം മരുന്ന് ലഭ്യതയെ ബാധിച്ചുവെന്ന വിമർശനങ്ങൾ ശക്തമായതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലാക്കിയത്. പുതിയ സ്റ്റോക്കിനായുള്ള പർച്ചേസ് ഓർഡറുകൾ നൽകാൻ വൈകിയതാണ് സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകളുടെ ക്ഷാമത്തിന് ഇടയാക്കിയത്.പുതിയ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പർച്ചേസ് ഓർഡർ നടപടികൾ പൂർത്തിയായത്. എന്നാൽ ചില മരുന്നുകളുടെ ലഭ്യതക്കുറവിനെ തുടർന്ന് റീ-ടെൻഡർ വിളിക്കേണ്ടി വരികയായിരുന്നു. മരുന്ന് ക്ഷാമം പരിഹരിക്കാൻ രാജസ്ഥാൻ, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി സഹകരിച്ച് മരുന്നുകൾ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇതിൽ അന്തിമ തീരുമാനമായില്ല.
© Copyright - MTV News Kerala 2021





View Comments (0)