
സംസ്ഥാനത്ത് മഴ കനക്കും; പത്തനംതിട്ടയിൽ യെല്ലോ അലേർട്ട്, റാന്നിയില്‍ വെള്ളക്കെട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടാവുമെന്നാണ് അറിയിപ്പ്.ശനിയാഴ്ച രാത്രി ഒമ്പത് മണി വരെ കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു. ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപവും നിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.പത്തനംതിട്ട റാന്നിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പെരുമ്പുഴ ടൗണില്‍ കടകളില്‍ വെള്ളം കയറി. റോഡിലും കനത്ത വെള്ളക്കെട്ടുണ്ട്. ഓടകളുടെ അശാസ്ത്രീയ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
© Copyright - MTV News Kerala 2021





View Comments (0)