കോഴിക്കൂട്ടിൽ കയറി പെരുമ്പാമ്പ് രണ്ട് കോഴികളെ വിഴുങ്ങി

MTV News 0
Share:

കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി ആക്കോട് ചാലിൽ മുണ്ടയിൽ റഷീദ് മുസ്ലിയാരുടെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിലാണ്  രാവിലെ ഭീതി പടർത്തി പെരുമ്പാമ്പിനെ കണ്ടെത്തിയത്.രാവിലെ കോഴികളുടെ അസാധാരണമായ ബഹളം കേട്ട് വീട്ടുകാർ ചെന്നു നോക്കിയപ്പോഴാണ് കൂട്ടിനുള്ളിൽ രണ്ടു കോഴികളെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ താമരശ്ശേരി വനം വകുപ്പിന്റെ സ്നേക് റെസ്ക്യൂ വളണ്ടിയർ ബാബു എള്ളങ്ങലിനെ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ ബാബു എള്ളങ്ങൽ  പാമ്പിനെ സുരക്ഷിതമായി പിടികൂടുകയും, തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലെ വനം വകുപ്പ് അധികൃതർക്ക് കൈമാറുകയും ചെയ്തു.