
സംസ്ഥാനത്ത് 3 ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 120 രൂപയുടെ കുറവോടെ 1,09,280 രൂപയിലും ഗ്രാമിന് 15 രൂപയുടെ കുറവോടെ 13,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഈ വർഷത്തെ സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വില 1,31,160 രൂപ ആയിരുന്നു. ജനുവരിയിലായിരുന്നു ഇത്. അതുമായി താരതമ്യം ചെയ്യുമ്പോൾ 21,880 രൂപയുടെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിന്റെ മൂല്യം, യു.എസ് ട്രഷറി ബോണ്ട് യീൽഡ്, പണപ്പെരുപ്പം ഒപ്പം യു.എസിലെ തൊഴിൽ കണക്കുകൾ ദുർബലമായതും സ്വർണ വിലയിലെ സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് ഏകദേശം 4,122 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ സ്വർണ വിലയിലെ തിരുത്തലാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ പ്രധാന കാരണം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)