കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്കാനിങ്ങും പ്രതിസന്ധിയിൽ; റിപ്പോർട്ട് ലഭിക്കണമെങ്കിൽ സിഡി കൈയിൽ വേണം

MTV News 0
Share:

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിസന്ധി രൂക്ഷം. ഒപി, മൾട്ടി സ്പെഷ്യാലിറ്റി, അത്യാഹിത വിഭാഗങ്ങളിൽ സ്കാനിങ് റിപ്പോർട്ട് ലഭിക്കണമെങ്കിൽ ഒരു സിഡി ലഭിക്കണമെങ്കിൽ സിഡി കൈയിൽ വേണമെന്ന അവസ്ഥയിലാണ്. മെഡിക്കൽ കോളജിൽ എംആർഐ സിറ്റി സ്കാൻ പരിശോധനകൾക്ക് ഫിലിം ഇല്ലാതായിട്ട് മാസങ്ങളായിട്ടും അധികൃതർ മറുപടി നൽകുന്നില്ല. പരിശോധന ഫലം ഫിലിമിൽ തന്നെ വേണമെന്നുണ്ടെങ്കിൽ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും എന്നാണ് രോഗികളുടെ പരാതികൾ ഉയർന്നിട്ടും അധികൃതർക്ക് മറുപടിയില്ല.മരുന്നുകളും പരിശോധനയും ഇല്ലാതെ രോഗികളെ ഇപ്പോൾ തന്നെ ദുരിതത്തിൽ ആക്കുന്നതിന് പിന്നാലെയാണ് സ്കാനിങ്ങും പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മെഡിക്കൽ കോളജിൽ എംആർഐ സിറ്റി സ്കാൻ പരിശോധനകൾ ലഭിക്കണമെങ്കിൽ പുറത്തുനിന്നും സിഡി വാങ്ങിവരണമെന്നാണ് രോഗികൾ പറയുന്നത്. ഫിലിം നൽകുന്ന കമ്പനികൾക്ക് കുടിശിക നൽകാനുള്ളതിനാലാണ് വിതരണം നിർത്തിയത്. ഇത് സംബന്ധിച്ച നിരവധി തവണ സർക്കാരിലേക്ക് അറിയിപ്പ് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് പറയുന്നത്.