
കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലകളിൽ ഇടിയോടു കൂടിയ ശക്തമായ മഴ . മുക്കം, തിരുവമ്പാടി, കൂടരഞ്ഞി തുടങ്ങിയ പ്രദേശങ്ങളിലാണ് ഉച്ചയ്ക്കു ശേഷം കനത്ത മഴ അനുഭവപ്പെട്ടത്.ശക്തമായ മഴയെ തുടർന്ന് തിരുവമ്പാടി ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ഡ്രെയിനേജ് സംവിധാനങ്ങളുടെയും ഓവുചാലുകളുടെയും തടസ്സം മൂലം വെള്ളം സുഗമമായി ഒഴുകിപ്പോകാത്തതാണ് ടൗണിൽ വെള്ളക്കെട്ടിന് കാരണമായത്.ടൗണിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കടകളിലേക്ക് വെള്ളംടിച്ചുകയറുന്നത് വ്യാപാരികളെയും കാൽനടയാത്രക്കാരെയും വലിയതോതിൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതേ തുടർന്ന് പ്രദേശത്ത് വാഹനങ്ങളുടെ വേഗത കുറച്ച് പതുക്കെ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ കൂടുതൽ കടകളിലേക്ക് വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)