അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച അസം സ്വദേശി പിടിയില്‍

MTV News 0
Share:

വെള്ളയില്‍ സ്റ്റേഷന്‍ പരിധിയില്‍ വെച്ച് അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച അസം സ്വദേശി റഷീദ് ഇസ്‌ലാമിനെ വെള്ളയില്‍ പൊലീസ് പിടികൂടി. 9 ന് പുലർച്ചെ കോഴിക്കോട് ബീച്ച് ജനറൽ ഹോസ്പിറ്റലിന് സമീപം റോഡിൽ വെച്ച് അസം സ്വദേശിയായ മുസ്ലിം അലിയുടെ ജ്യേഷ്ഠൻറെ മകനെ അക്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് പരാതിക്കാരനെയും സുഹൃത്തുക്കളെയും ബൈക്കിൽ വന്ന പ്രതിയും സുഹൃത്തുക്കളും ചേർന്ന് ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തുകയും, ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും, വടിവാള്‍ വീശി കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയിൽ വെള്ളയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ കോഴിക്കോട് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.