
കാട്ടിലപ്പീടികയിൽ സ്വകാര്യ ബസും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
ദേശീയപാതയിൽ കാട്ടിലപ്പീടികയിൽ സ്വകാര്യ ബസും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം.കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ‘സന്നിധാനം’ ബസും ബൊലേറോ ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)