
അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് 5 വയസ്സുകാരൻ മുങ്ങി മരിച്ചു.ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ മുഹമ്മദ് ഹാരിസിൻ്റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസാം(5) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം . റോയൽ ക്രൂയിസ് എന്ന ബോട്ടിൽ നിന്നാണ് കുട്ടി വെള്ളത്തിൽ വീണത്.മറ്റു കുട്ടികളോടൊപ്പം ബോട്ടിന്റെ മുകളിലത്തെ നിലയിൽ കളിക്കുകയായിരുന്നു മുഹമ്മദ് ഐസം അബദ്ധത്തിൽ താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. ബോട്ട് ഓടിച്ചിരുന്നയാൾ വെള്ളത്തിൽ ചാടി കുട്ടിയെ പുറത്തെടുത്തു കരയിൽ എത്തിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)