
മീഞ്ചന്തയിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്;മകൻ 10 വർഷത്തോളമായി ലഹരിക്കടിമ
മീഞ്ചന്തയിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.മിസ്ഹബ് ആണ് (31) പിതാവ് ഉമർകോയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മിസ്ഹബിന്റെ മർദനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഉമർകോയയുടെ ശ്രമമാണ് മരണത്തിൽ കലാശിച്ചത്.മർദനത്തിൽ പരിക്കേറ്റ ഉമർകോയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.10 വർഷത്തിലേറെയായി മിസ്ഹബ് ലഹരി ഉപയോഗത്തിന് അടിമയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കൾ ഇയാൾ ഉപയോഗിച്ചിരുന്നു. മകനെ ലഹരിവിമുക്തനാക്കാൻ ഉമർകോയ ഒരുപാട് ചികിത്സകൾ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.പിതാവിന്റെ സ്ക്രാപ് ബിസിനസിലെ സാധനങ്ങളും വീട്ടുസാധനങ്ങളും അടക്കം മോഷ്ടിച്ച് വിൽപന നടത്തിയാണ് മിസ്ഹബ് ലഹരിമരുന്ന് വാങ്ങാൻ പണം കണ്ടെത്തിയത് എന്നും നാട്ടുകാർ പറയുന്നു. ലഹരി ഉപയോഗിക്കുന്നത് മൂലം വീട്ടിൽ കടുത്ത അക്രമ സ്വഭാവമാണ് ഇയാൾ കാണിച്ചിരുന്നത്. മിസ്ഹബിന്റെ സ്വഭാവം കാരണം മൂത്ത സഹോദരൻ താമസം മാറി. വഴിയാത്രക്കാരെയും അയൽവാസികളെയും ഉപദ്രവിക്കുന്ന രീതിയിലേക്ക് വരെ ഇയാളുടെ സ്വഭാവം മാറിയതായും ആരോപണമുണ്ട്. സംഭവദിവസവും ലഹരിമരുന്ന് ഉപയോഗത്തെ ചൊല്ലി വീട്ടിൽ വാക്കുതർക്കവും അക്രമവും ഉണ്ടായി.തർക്കത്തിനിടെ വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പ് ഉപയോഗിച്ച് ഉമ്മര്‍കോയ മകന്റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്ഹബിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിൽ ഉമർകോയക്കെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)