തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

MTV News 0
Share:

തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്കിടിച്ച് യുവാവ് ദാരുണമായി മരിച്ചു. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.തിരുവമ്പാടി ലിസി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സക്കെത്തിയ ആനക്കാംപൊയിൽ സ്വദേശിയെ കോഴിക്കോട് നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്കും ഇടിച്ചുകയറി. അപകടത്തിൽ സുബൈർ സഞ്ചരിച്ച ബൈക്ക് പൂർണമായും തകർന്നു.സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ, നഴ്സ്, ആംബുലൻസിലുണ്ടായിരുന്ന രോഗി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.