
സംസ്ഥാന വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം
സംസ്ഥാന വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ടി സെക്ഷനിലേക്ക് മാറ്റുന്ന കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. ഏതൊക്കെ രേഖകൾ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് തീരുമാനിക്കാനുള്ള അധികാരം വിജിലൻസ് ഡയറക്ടർക്കാണ്.സംസ്ഥാനത്തെ ബാധിക്കുന്ന നിർണായക വിവരങ്ങൾ ഉൾപ്പെടെ ടി സെക്ഷനിലേക്ക് മാറ്റിയാൽ പൊതുജനങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം ലഭിക്കില്ലെന്നതാണ് പ്രധാന ആശങ്ക. ഏത് രേഖകൾ ഈ വിഭാഗത്തിലേക്ക് മാറ്റണമെന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടർക്ക് തീരുമാനമെടുക്കാം. ഇതോടെ കേസുകളുമായി ബന്ധപ്പെട്ട ഫയലുകൾ ടി സെക്ഷനിലേക്ക് മാറ്റി വിവരങ്ങൾ രഹസ്യമാക്കാൻ കഴിയുമെന്ന വിമർശനവും ഉയരുന്നു.വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യഘട്ടത്തിൽ തന്നെ വിജിലൻസിലെ ടി സെക്ഷനെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ 2022ൽ ഈ വിഭാഗത്തെ വീണ്ടും വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തി. ഇപ്പോൾ വീണ്ടും ഒഴിവാക്കിക്കൊണ്ടാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനുകളെ നേരത്തേ തന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)