മണിയൂർ പോക്സോ കേസ്: രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

MTV News 0
Share:

പയ്യോളി മണിയൂർ പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പയ്യോളി പോലീസ് സ്റ്റേഷനിലെ മുൻ സർക്കിൾ ഇൻസ്പെക്ടർ പി. ബാബുമോനെയും റൈറ്റർ കെ. ഹമീദിനെയും കോഴിക്കോട് നോർത്ത് ഐ.ജി. അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.പരാതി ലഭിച്ച സമയത്ത് പയ്യോളി സ്റ്റേഷനിൽ സി.ഐയായി ചുമതലയിലുണ്ടായിരുന്നത് പി. ബാബുമോനായിരുന്നു. കേസിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.വടകര കീഴൽ ബാങ്ക് റോഡിൽ താമസിക്കുന്ന ചങ്ങരോത്ത് അബ്ദുൽ റഫീഖ് (48) ആണ് കേസിലെ പ്രതി.