
ആഴ്ചയിൽ 3 സർവീസ്, പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസം: കോഴിക്കോട് –ജിദ്ദ സൗദിയ എയർലൈൻസ് സർവീസ് ഡിസംബർ 4 മുതൽ
ഡിസംബറിൽ കോഴിക്കോട് –ജിദ്ദ സർവീസുമായി സൗദിയ എയർലൈൻസ് എത്തുന്നു. ഡിസംബർ നാലു മുതലാണ് സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആഴ്ചയിൽ 3 സർവീസ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള വിമാന സർവീസുകളുടെ നിയന്ത്രണം ബാധിക്കുമോ എന്നു പറയാനാകില്ല.സൗദിയിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെത്തുടർന്ന് സൗദിയ എയർലൈൻസിന്റെ കോഴിക്കോട് –റിയാദ് സർവീസ് 29 വരെ നിർത്തിയിട്ടുണ്ട്. തുടർന്ന് സർവീസ് ആരംഭിക്കുമെന്നാണു പ്രതീക്ഷ. മറ്റു നിയന്ത്രണമില്ലെങ്കിൽ ജിദ്ദ സർവീസ് ഡിസംബർ നാലിനു തുടങ്ങും. ജനുവരിയിൽ സർവീസുകളുടെ എണ്ണം കൂട്ടുമെന്നും പ്രതീക്ഷയുണ്ട്.കോഴിക്കോട്ടുനിന്നു നേരിട്ട് ജിദ്ദയിലേക്കു സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിയിട്ടുണ്ട്. അതേസമയം, കോഴിക്കോട്ടുനിന്ന് മസ്കത്ത് വഴി ജിദ്ദയിലേക്ക് പോകുന്ന സലാം എയർ സർവീസ് തുടരുന്നുമുണ്ട്. കൂടുതൽ യാത്രക്കാരുള്ള സെക്ടറാണ് കോഴിക്കോട് –ജിദ്ദ. സൗദിയ എയർലൈൻസ്കൂടി ജിദ്ദ സർവീസ് ആരംഭിക്കുന്നതോടെ പ്രവാസി കുടുംബങ്ങൾക്കും തീർഥാടകർക്കും വലിയ ആശ്വാസമാകും.
© Copyright - MTV News Kerala 2021





View Comments (0)