
സ്‌കൂള്‍ കായികമേള: സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തിന്, അത്‌ലറ്റിക്‌സില്‍ മലപ്പുറം
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി സ്വര്‍ണക്കപ്പ് സ്വന്തമാക്കി. ആകെ 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഈ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.കായികമേളയില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച തൃശൂര്‍ 965.3 പോയികോടെ രണ്ടാം സ്ഥാനവും, 923.3 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അതേസമയം, കായികമേളയിലെ പ്രധാന ഇനമായ അത്ലറ്റിക്സില്‍ മലപ്പുറം ജില്ല ജേതാക്കളായി. ഗെയിംസ്, അക്വാട്ടിക്സ് എന്നീ വിഭാഗങ്ങളില്‍ മികച്ച ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം കിരീടനേട്ടത്തിലേക്ക് കുതിച്ചത്. ഗെയിംസ് ഇനങ്ങളില്‍ നിന്ന് മാത്രം 1310 പോയന്റാണ് തിരുവനന്തപുരം നേടിയത്. ഈ വിഭാഗത്തില്‍ 151 സ്വര്‍ണവും, 92 വെള്ളിയും, 106 വെങ്കലവും അവര്‍ സ്വന്തമാക്കി. ഗെയിംസില്‍ 813 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും, 796 പോയിന്റുമായി തൃശൂര്‍ മൂന്നാമതുമെത്തി.
© Copyright - MTV News Kerala 2021





View Comments (0)