
പാർക്ക് ചെയ്ത കാറിലെ പവർ ബാങ്കിന് തീപിടിച്ചു; കോഴിക്കോട് കാര് കത്തിനശിച്ചു
കോഴിക്കോട് പന്തീരാങ്കാവ് സ്പോർട്സ് സാധനങ്ങൾ വിൽക്കുന്ന കടയുടെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അഗ്നിബാധ. ഉച്ചയോടെ ആയിരുന്നു സംഭവം. പാർക്കിങ്ങിൽ തുറന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ മുൻ സീറ്റിൽ വെച്ചിരുന്ന പവർബാങ്ക് ചൂടുപിടിച്ച് കത്തുകയായിരുന്നു. മുൻ സീറ്റ് മുഴുവനായും കത്തി നശിച്ചു. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ. ശരത്തിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. ഷോറൂം മാനേജരും സെക്യൂരിറ്റി ജീവനക്കാരനും ഉടൻതന്നെ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് തീ അണച്ചത് കൊണ്ട് ഒരുവൻ അപകടം ഒഴിവാകുകയായിരുന്നു. അഗ്നിരക്ഷാസേന തീ പൂർണ്ണമായും കെടുത്തി മറ്റ് അപകട സാധ്യതകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി. വെസ്റ്റ് ഹിൽ സ്വദേശി ജിൻസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അഗ്നിബാധയുണ്ടായ കാർ. പവർ ബാങ്ക് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ചൂടാകുന്നത് പലപ്പോഴും അഗ്നിബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
© Copyright - MTV News Kerala 2021





View Comments (0)