
വിനോദയാത്രയ്ക്കിടെ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകൻ അറസ്റ്റിൽ
സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ എട്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് അറസ്റ്റിലായത്. കോഴിക്കോട് വെങ്ങളത്ത് വെച്ച് എലത്തൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.എലത്തൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എട്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്കൂളിൽനിന്ന് കൊടൈക്കനാലിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ എട്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി.എലത്തൂർ സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഇയാൾ സെപ്റ്റംബർ 24നാണ് ഹൈസ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോയത്. യാത്രയ്ക്കിടെ അധ്യാപകൻ പീഡിപ്പിച്ച വിവരം കുട്ടികൾ മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ കുട്ടികൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു.കേസെടുത്തതോടെ അധ്യാപകൻ ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വെങ്ങളത്ത് താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്.
© Copyright - MTV News Kerala 2021





View Comments (0)