
ബേപ്പൂർ പോർട്ടിൽ ക്രെയിൻ തകർന്നുവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ബേപ്പൂർ പോർട്ടിൽ ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ തകർന്നുവീണു. അപകടത്തിൽ തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.അന്ത്രോ കവരത്തി ദ്വീപിലേക്ക് പോകുന്ന സർക്കാർ ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെയാണ് ക്രെയിൻ തകർന്നുവീണത്. ക്രെയിനിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികൾ ആരോപിച്ചു.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)