ട്രീ പദ്ധതി: എന്‍.എം.എം.എസ്. പരിശീലനം സമാപിച്ചു

MTV News 0
Share:

 

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ദേശീയ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാന്‍ സി.കെ. കാസിം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ട്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം സമാപിച്ചു. ഒരു മാസത്തെ പരിശീലനത്തില്‍ മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍നിന്നായി 600-ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.മുഴുവന്‍ ഹൈസ്‌കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ദിവസേന രാവിലെയും വൈകുന്നേരവും നടന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാസത്തില്‍ രണ്ടുതവണ നടത്തിയ നേരിട്ടുള്ള പരിശീലനത്തിനും വിദഗ്ധ പരിശീലകര്‍ നേതൃത്വം നല്‍കി. മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം കൂടുതല്‍ കുട്ടികളെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മാതൃകാ പരീക്ഷകളും പ്രത്യേക പരിശീലന സെഷനുകളും സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനസാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്യുകയും വ്യക്തിഗത മാര്‍ഗനിര്‍ദേശവും ഗ്രൂപ്പ് പഠനവും നിരന്തര മൂല്യനിര്‍ണയവും ഉറപ്പാക്കുകയും ചെയ്തു. എന്‍.എം.എം.എസ്. പരീക്ഷയ്ക്കു പുറമെ തുടര്‍ന്നുള്ള മത്സര പരീക്ഷകളിലും മികവ് തെളിയിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചത്. എം.എല്‍.എ വിദ്യാര്‍ഥികളുമായി സംവദിച്ചു.മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ട്രീ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. അബൂബക്കര്‍, നസീബ് ഉള്ളാട്ടില്‍, ഫാസില്‍ ഇല്ലക്കണ്ടി, ഇഹാബ് കാരക്കുറ്റി എന്നിവർ സംസാരിച്ചു.

Share:
  തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ദേശീയ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാന്‍ സി.കെ. കാസിം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ട്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം സമാപിച്ചു. ഒരു മാസത്തെ പരിശീലനത്തില്‍ മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍നിന്നായി 600-ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.മുഴുവന്‍ ഹൈസ്‌കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ദിവസേന രാവിലെയും വൈകുന്നേരവും നടന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാസത്തില്‍ രണ്ടുതവണ നടത്തിയ നേരിട്ടുള്ള പരിശീലനത്തിനും വിദഗ്ധ പരിശീലകര്‍ നേതൃത്വം...ട്രീ പദ്ധതി: എന്‍.എം.എം.എസ്. പരിശീലനം സമാപിച്ചു