കോടഞ്ചേരി ഗവണ്‍മെന്റ് കോളജ് വികസനത്തിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി

MTV News 0
Share:

 

നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കോടഞ്ചേരി ഗവണ്‍മെന്റ് കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 75 ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി സി.കെ. കാസിം എം.എല്‍.എ. അറിയിച്ചു.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ദേശീയതലത്തില്‍ മികച്ച അംഗീകാരം നേടുന്നതിനും നാക് അക്രഡിറ്റേഷന്‍ നിര്‍ണായകമാണ്. ഇതിന്റെ ഭാഗമായി കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പഠനാന്തരീക്ഷം കൂടുതല്‍ മികവുറ്റതാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുക പ്രയോജനപ്പെടും.മലയോര മേഖലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയമായ കോടഞ്ചേരി ഗവണ്‍മെന്റ് കോളേജിന്റെ വികസനത്തിന് ലഭിച്ച അംഗീകാരം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയ്ക്കും പ്രതീക്ഷ പകരുന്നതാണ്. മണ്ഡലത്തിലെ ഏക സർക്കാർ കോളേജായ കോടഞ്ചേരി കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി കരുത്തുപകരുമെന്ന് എം.എല്‍.എ. പറഞ്ഞു.

Share:
  നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കോടഞ്ചേരി ഗവണ്‍മെന്റ് കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 75 ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി സി.കെ. കാസിം എം.എല്‍.എ. അറിയിച്ചു.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ദേശീയതലത്തില്‍ മികച്ച അംഗീകാരം നേടുന്നതിനും നാക് അക്രഡിറ്റേഷന്‍ നിര്‍ണായകമാണ്. ഇതിന്റെ ഭാഗമായി കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പഠനാന്തരീക്ഷം കൂടുതല്‍ മികവുറ്റതാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുക പ്രയോജനപ്പെടും.മലയോര മേഖലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയമായ കോടഞ്ചേരി ഗവണ്‍മെന്റ് കോളേജിന്റെ വികസനത്തിന് ലഭിച്ച...കോടഞ്ചേരി ഗവണ്‍മെന്റ് കോളജ് വികസനത്തിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി