വയനാട്ടിലും കോഴിക്കോട്ടും ലഹരിവേട്ട; ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ

MTV News 0
Share:

വയനാട്ടിലും കോഴിക്കോട്ടുമായി പോലീസും എക്‌സൈസും നടത്തിയ വെവ്വേറെ പരിശോധനകളിൽ വൻ ലഹരിമരുന്ന് ശേഖരവുമായി നാല് യുവാക്കൾ പിടിയിലായി. ലക്കിടിയിൽനിന്ന് ഹാഷിഷ് ഓയിലുമായി മൂന്നുപേരെ വൈത്തിരി പോലീസും കാരപ്പറമ്പിൽനിന്ന് 318 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ കോഴിക്കോട് എക്‌സൈസ് സംഘവുമാണ് അറസ്റ്റ് ചെയ്തത്.വയനാട് ലക്കിടിയിൽ പോലീസ് പട്രോളിങ്ങിനിടെയാണ് മൂന്നംഗസംഘം പിടിയിലായത്. കോഴിക്കോട് കാക്കൂർ ചാലം കൊട്ട് മലയിൽ വീട്ടിൽ അബ്ദുൾ ഹാദി റിയാസ് (25), നന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടിൽ കെ.കെ. നിഹാൽ (25), മാധവം വീട്ടിൽ ഗൗതം ദിനേശ് (24) എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. വാഹനത്തിൽ നിൽക്കുകയായിരുന്ന യുവാക്കൾ പോലീസ് പട്രോളിങ് സംഘത്തെ കണ്ടതോടെ അവിടെനിന്ന് വേഗത്തിൽ മാറാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് സംഘം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് അബ്ദുൾ ഹാദി റിയാസിന്റെ പാന്റിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ 2.95 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. വൈത്തിരി സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share:
വയനാട്ടിലും കോഴിക്കോട്ടുമായി പോലീസും എക്‌സൈസും നടത്തിയ വെവ്വേറെ പരിശോധനകളിൽ വൻ ലഹരിമരുന്ന് ശേഖരവുമായി നാല് യുവാക്കൾ പിടിയിലായി. ലക്കിടിയിൽനിന്ന് ഹാഷിഷ് ഓയിലുമായി മൂന്നുപേരെ വൈത്തിരി പോലീസും കാരപ്പറമ്പിൽനിന്ന് 318 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ കോഴിക്കോട് എക്‌സൈസ് സംഘവുമാണ് അറസ്റ്റ് ചെയ്തത്.വയനാട് ലക്കിടിയിൽ പോലീസ് പട്രോളിങ്ങിനിടെയാണ് മൂന്നംഗസംഘം പിടിയിലായത്. കോഴിക്കോട് കാക്കൂർ ചാലം കൊട്ട് മലയിൽ വീട്ടിൽ അബ്ദുൾ ഹാദി റിയാസ് (25), നന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടിൽ കെ.കെ. നിഹാൽ (25), മാധവം വീട്ടിൽ...വയനാട്ടിലും കോഴിക്കോട്ടും ലഹരിവേട്ട; ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ