
കേരളത്തില്‍ പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി
കേരളത്തില്‍ പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിനു വേണ്ടി സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. വോട്ടെടുപ്പ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വോട്ടര്‍മാര്‍ക്ക് സൗകര്യപ്രദമായി വോട്ട് രേഖപ്പെടുത്തുന്നതിനും വേണ്ടിയാണ് നടപടി.പുനഃക്രമീകരണത്തോടെ സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 30,682 ആയി ഉയര്‍ന്നു. 30,471 പോളിങ് സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്. ഇതിലേക്ക് 216 പുതിയ പോളിങ് സ്റ്റേഷനുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും അഞ്ചെണ്ണം സംയോജിപ്പിക്കുകയും (Amalgamate) ചെയ്തതോടെയാണ് എണ്ണം 30,682 ആയത്. കൂടാതെ സൗകര്യക്കുറവ് കണക്കിലെടുത്ത് 178 പോളിങ് സ്റ്റേഷനുകളുടെ കെട്ടിടവും സ്ഥലവും മാറ്റിസ്ഥാപിച്ചിട്ടുണ്ട്.പോളിങ് സ്റ്റേഷനുകളിലെ വോട്ടര്‍മാരുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങള്‍, കെട്ടിടങ്ങളുടെ ലഭ്യത, യാത്രാസൗകര്യം, ഭൂപ്രകൃതി എന്നിവ പരിഗണിച്ചാണ് മാറ്റങ്ങള്‍ വരുത്തിയത്. കമ്മീഷന് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും വോട്ടര്‍മാരുടെ പരമാവധി എണ്ണവും അടിസ്ഥാനമാക്കിയാണ് റീ-ഓര്ഗനൈസേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കും.
© Copyright - MTV News Kerala 2021





View Comments (0)