നവംബർ 11 ന് 24 മണിക്കൂർ ഓട്ടോ ടാക്സി പണിമുടക്ക്

MTV News 0
Share:

ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 11ന് അർധരാത്രി മുതൽ 24 മണിക്കൂർ സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചു. ഓട്ടോയുടെ മിനിമം നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്.നാലുവർഷം മുമ്പാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വർധിച്ചതായും ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹനങ്ങളുടെ പരിശോധനാ ഫീസ് എന്നിവ ഉയർന്നതായും തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടി.ആദ്യഘട്ടത്തിൽ ഐ.എൻ.ടി.യു.സിയും എസ്.ടി.യു.വും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് പിന്മാറിയതായി സംയുക്ത സമരസമിതി ആരോപിച്ചു. ബി.എം.എസ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകൾ രാവിലെ 10 മണിവരെ സർവീസ് നടത്തും. ആശുപത്രി യാത്രകൾക്കുള്ള സേവനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് സർക്കാർ ഇതുവരെ വിളിച്ചിട്ടില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ചർച്ചയ്ക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.