സ്വർണവില വീണ്ടും താഴോട്ട്; ഇന്നും കുറഞ്ഞു

MTV News 0
Share:

ഇന്നലെ രണ്ടുതവണ ഇടിഞ്ഞ സ്വർണവില ഇന്നും കുറഞ്ഞു. വെള്ളിവിലയും ഇടിഞ്ഞതോടെ സമീപകാല ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണനം നടക്കുന്നത്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് സ്വർണത്തിന് ഇന്ന് കുറഞ്ഞത്. പവന് 1,04,120 ഉം ഗ്രാമിന് 13,015ഉം രൂപയാണ് വില. വെള്ളിവില ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 200 രൂപയാണ് വില.ചൊവ്വാഴ്ച രണ്ടു തവണയായി സ്വർണം പവന് 1400 രൂപ കുറഞ്ഞിരുന്നു. രാവിലെ പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞ് യഥാക്രമം 1,05,680 രൂപയിലും 13210 രൂപയിലും വൈകീട്ട് പവന് 1040 രൂപയും ഗ്രാമിന് 130 രൂപയും കുറഞ്ഞ് യഥാക്രമം 1,04,640 രൂപയിലും 13,080 രൂപയിലുമാണ് വ്യാപാരം നടന്നത്.