
സംസ്ഥാനത്ത് സ്വർണവില കുറയുമെന്ന് കരുതിയവരെ നിരാശരാക്കി സ്വർണവില കൂടി. പവന് 200 രൂപയാണ് കൂടിയത്. 1,00,920 രൂപയാണ് വിപണിവില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 12,615 രൂപയാണ് വിപണിവില.സ്വർണവില കുറഞ്ഞ് ഒരു ലക്ഷത്തിലെത്തും എന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനത്തെ ആഭരണപ്രേമികൾ. അപ്പോഴാണ് പവന് 200 രൂപ കൂടിയത്. എങ്കിലും വില ഒരു ലക്ഷത്തിനടുത്ത് തന്നെ തുടരുന്നതിൽ ആഭരണപ്രേമികൾക്ക് ആശ്വാസമുണ്ട്. ഇക്കഴിഞ്ഞ നംവബർ അഞ്ചാം തിയതിയാണ് സ്വർണ വില വില 1,07,080 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നില തൊട്ടത്. അവിടെ നിന്നും ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)