ഇരുവഞ്ഞിപ്പുഴയില്‍ മൃതദേഹം ഒഴുകുന്ന നിലയില്‍, കാണാതായ യുവാവിന്‍റേതെന്ന് സ്ഥിരീകരിച്ചു

MTV News 0
Share:

ഇരുവഞ്ഞിപ്പുഴയില്‍ മൃതദേഹം ഒഴുകുന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കരയ്‌ക്കെത്തിച്ചു. കാരശ്ശേരി കക്കാട് മാളിയേക്കല്‍ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയില്‍ യുവാവിനന്‍റെ മൃതദേഹം ഒഴുകുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കരയ്‌ക്കെത്തിക്കുകയും കക്കാട് മാളിയേക്കല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ മുന്‍ഷിര്‍ (26) ആണ് മരിച്ചതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കുറച്ചുകാലമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മുന്‍ഷിറിനെ രണ്ട് ദിവസം മുന്‍പ് കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കി അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Share:
ഇരുവഞ്ഞിപ്പുഴയില്‍ മൃതദേഹം ഒഴുകുന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കരയ്‌ക്കെത്തിച്ചു. കാരശ്ശേരി കക്കാട് മാളിയേക്കല്‍ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയില്‍ യുവാവിനന്‍റെ മൃതദേഹം ഒഴുകുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കരയ്‌ക്കെത്തിക്കുകയും കക്കാട് മാളിയേക്കല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ മുന്‍ഷിര്‍ (26) ആണ് മരിച്ചതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കുറച്ചുകാലമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മുന്‍ഷിറിനെ രണ്ട് ദിവസം മുന്‍പ് കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കി അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍...ഇരുവഞ്ഞിപ്പുഴയില്‍ മൃതദേഹം ഒഴുകുന്ന നിലയില്‍, കാണാതായ യുവാവിന്‍റേതെന്ന് സ്ഥിരീകരിച്ചു