സ്വർണവിലയിൽ വൻ ഇടിവ്; പവന് 2,040 രൂപ കുറഞ്ഞു

MTV News 0
Share:

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 2,040 രൂപ കുറഞ്ഞ് 97,720 രൂപയായി. ഗ്രാമിന് 255 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,215 രൂപയിലെത്തി.18 കാരറ്റ് സ്വർണവിലയിലും ഇടിവുണ്ടായി. ഗ്രാമിന് 205 രൂപ കുറഞ്ഞ് 10,000 രൂപയായി. ഇതോടെ ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില 80,000 രൂപയായി കുറഞ്ഞു.