ശബരിമലയിൽ അപ്പം-അരവണ വെൻഡിങ് മെഷീനുകൾ; ഇനി നീണ്ട ക്യൂ ഒഴിവാക്കാം

MTV News 0
Share:

തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ശബരിമലയിൽ അപ്പം-അരവണ വെൻഡിങ് മെഷീനുകളും കിയോസ്‌കുകളും സ്ഥാപിച്ചു. ഇതോടെ ക്ഷേത്രത്തിലെ പ്രധാന പ്രസാദങ്ങളായ ഉണ്ണിയപ്പവും അരവണയും വാങ്ങുന്നതിനായി അയ്യപ്പഭക്തർക്ക് ഇനി നീണ്ട ക്യൂവിൽ നിന്ന് സമയം കളയേണ്ടി വരില്ല.മാളികപ്പുറത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള അരവണ വെൻഡിങ് മെഷീൻ വഴി ഭക്തർക്ക് യു.പി.ഐ (UPI) പേയ്‌മെന്റ് നടത്തി ഒരേസമയം അഞ്ച് ടിൻ അരവണ വരെ നേരിട്ട് കൈപ്പറ്റാൻ സാധിക്കും. ഇതിനുപുറമെ, അന്നദാന മണ്ഡപത്തിലും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലും പ്രത്യേക കിയോസ്‌കുകളും സജ്ജമാക്കിയിട്ടുണ്ട്. ഈ കിയോസ്‌കുകൾ വഴി യു.പി.ഐ പേയ്‌മെന്റ് നടത്തി ലഭിക്കുന്ന രസീത് നിർദിഷ്ട കൗണ്ടറുകളിൽ കാണിച്ചാൽ അപ്പവും അരവണയും വേഗത്തിൽ ലഭ്യമാകും.