323 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്; കൊയിലാണ്ടിയിൽ ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി പിടിയിൽ; പ്രതിക്ക് ഒളിത്താവളം ഒരുക്കിയ സുഹൃത്തും അറസ്റ്റിൽ

MTV News 0
Share:

പന്തിപ്പൊയിലിലെ വീട്ടിൽനിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ മുഖ്യപ്രതിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. വാരാമ്പറ്റ നരിപ്പാറ സ്വദേശി ഐക്കാരൻ എ.കെ. സുബൈർ (36), ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ സുഹൃത്ത് പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി കൊപ്പര വീട്ടിൽ ഷിയാസ് മുസ്തഫ (27) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ഒക്ടോബർ 15നാണ് പന്തിപ്പൊയിലിലെ വീട്ടിൽനിന്ന് മയക്കുമരുന്ന് പിടികൂടിയത്. തുടർന്ന് ഒളിവിൽ പോയ സുബൈറിനെ കോഴിക്കോട് കൊയിലാണ്ടിയിലെ ക്വാർട്ടേഴ്സിൽനിന്നാണ് എക്സൈസ് അന്വേഷണസംഘം പിടികൂടിയത്. മുടിയും താടിയും നീക്കംചെയ്ത് രൂപമാറ്റം വരുത്തിയായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുബൈറിനെ സിവിൽ എക്സൈസ് ഓഫീസർ ഒ. ഷാഫി ദീർഘദൂരം പിന്തുടർന്നാണ് പിടികൂടിയത്. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ഇരുവരും നേരത്തെയും മയക്കുമരുന്ന് കേസുകളിൽ പ്രതികളായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു. സുബൈറിനെതിരെ മാനന്തവാടി എക്സൈസ് 5.184 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയ കേസുണ്ട്. ഷിയാസ് മുസ്തഫയ്ക്കെതിരെ സുൽത്താൻ ബത്തേരി പോലീസ് 8.25 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസുമുണ്ട്.ഇരുവരെയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ശശികുമാർ, ജോൺ ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. അനിത എന്നിവരും റെയ്ഡിൽ പങ്കെടുത്തു. മയക്കുമരുന്ന് വിൽപന സംഘത്തിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.

Share:
പന്തിപ്പൊയിലിലെ വീട്ടിൽനിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ മുഖ്യപ്രതിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. വാരാമ്പറ്റ നരിപ്പാറ സ്വദേശി ഐക്കാരൻ എ.കെ. സുബൈർ (36), ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ സുഹൃത്ത് പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി കൊപ്പര വീട്ടിൽ ഷിയാസ് മുസ്തഫ (27) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ഒക്ടോബർ 15നാണ് പന്തിപ്പൊയിലിലെ വീട്ടിൽനിന്ന് മയക്കുമരുന്ന് പിടികൂടിയത്. തുടർന്ന് ഒളിവിൽ പോയ സുബൈറിനെ കോഴിക്കോട് കൊയിലാണ്ടിയിലെ ക്വാർട്ടേഴ്സിൽനിന്നാണ് എക്സൈസ് അന്വേഷണസംഘം പിടികൂടിയത്. മുടിയും...323 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്; കൊയിലാണ്ടിയിൽ ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി പിടിയിൽ; പ്രതിക്ക് ഒളിത്താവളം ഒരുക്കിയ സുഹൃത്തും അറസ്റ്റിൽ