’26-ാം വയസ് മുതൽ കല്യാണം നോക്കുവാണ് ഇപ്പോൾ മോന് 40 വയസായി, ​ഗവൺമെന്റ് ജോലിയില്ലാത്തവർക്ക് പെണ്ണ് വേണ്ടേ’?; കാരന്തൂർ ക്ഷേത്രത്തിലെ വിവാഹ ക്യാമ്പിൽ വൻ തിരക്ക്

MTV News 0
Share:

മക്കളുടെ കൈപിടിച്ച് നല്ലൊരു ജീവിതത്തിലേക്ക് യാത്രയാക്കാൻ വർഷങ്ങളായി കാത്തിരിക്കുന്ന ഒരുകൂട്ടം മാതാപിതാക്കളുടെ ആശങ്കകൾക്ക് വേദിയായിരിക്കുകയാണ് കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം. അവിവാഹിതരായ യുവജനങ്ങൾക്കായി ക്ഷേത്രത്തിൽ വീണ്ടും സംഘടിപ്പിച്ച വിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ എത്തിയത് നിരവധി രക്ഷിതാക്കളാണ്. പ്രായം കൂടുകയല്ലാതെ മക്കൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താനാകാത്ത നിസ്സഹായാവസ്ഥയിലാണ് ക്യാമ്പിലെ‌ത്തിയ ഓരോ രക്ഷിതാക്കളും.26ാം വയസ് മുതൽ കല്യാണം നോക്കുവാണ്, ഇപ്പോൾ മോന് 40 വയസായെന്നും പെൺകുട്ടികൾക്ക് കല്യാണമേ വേണ്ട എന്നാണെന്നും രക്ഷിതാക്കൾ പറയുന്നു. പല പെൺകുട്ടികളുടെയും കുടുംബങ്ങൾ സർക്കാർ ജോലിയിലുള്ള വരന്മാരെ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും 40ഉം 45ഉം വയസ് കഴിഞ്ഞിട്ടും ഈ തീരുമാനം അവർ മാറ്റുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു.