ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതി:ഉന്നതി നിവാസികൾക്കായി ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചു  

MTV News 0
Share:

 

കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ജനമൈത്രി പോലീസും റൂറൽ ജില്ലാ പോലീസും സംയുക്തമായി ഉന്നതി നിവാസികൾക്കായി മെഡിക്കൽ, നേത്രപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മത്തായി ചാക്കോ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി താമരശ്ശേരി ഡിവൈ.എസ്.പി. കെ.എ. ബോസ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ കേരള പോലീസ് കാര്യക്ഷമമായി നടപ്പിലാക്കിവരികയാണെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താനിക്കാക്കുഴി മുഖ്യാതിഥിയായി. താമരശ്ശേരി ഇൻസ്പെക്ടർ ഓഫ് പോലീസ് യൂസഫ് നടുത്തറമ്മൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഊരുമൂപ്പന്മാരെയും പഠന-കായിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു. വിദ്യാർത്ഥികൾക്ക് പഠന, കായിക ഉപകരണങ്ങൾ വിതരണം ചെയ്തു. വടകര സൈബർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ സൈബർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. പുതുപ്പാടി വാർഡ് മെമ്പർ സലോമി സലിം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷറഫുദ്ദീൻ, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി. ശ്രീലക്ഷ്മി, സ്പെഷ്യൽ ബ്രാഞ്ച് സി.ഐ. ആർ. ശ്രീകുമാർ, താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വിനീത് വിജയൻ, പ്രമോട്ടർമാരായ സതീഷ്, പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

Share:
  കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ജനമൈത്രി പോലീസും റൂറൽ ജില്ലാ പോലീസും സംയുക്തമായി ഉന്നതി നിവാസികൾക്കായി മെഡിക്കൽ, നേത്രപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മത്തായി ചാക്കോ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി താമരശ്ശേരി ഡിവൈ.എസ്.പി. കെ.എ. ബോസ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ കേരള പോലീസ് കാര്യക്ഷമമായി നടപ്പിലാക്കിവരികയാണെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.പുതുപ്പാടി...ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതി:ഉന്നതി നിവാസികൾക്കായി ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചു