കോഴിക്കോട് നിർമാണത്തിലായ വീടിന്റെ പാരപ്പറ്റ് തകർന്ന് തൊഴിലാളി മരിച്ചു

MTV News 0
Share:

കക്കോടിക്ക് സമീപം കൂടത്തുംപൊയിലിൽ നിർമാണത്തിലായ വീടിന്റെ പാരപ്പറ്റ് തകർന്ന് തൊഴിലാളി മരിച്ചു. കാരന്തൂർ സ്വദേശി രജനിത്ത്(36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അതിഥിത്തൊഴിലാളിക്കും അപകടത്തിൽ പരുക്കേറ്റു. നന്ദനനാണ് രജനിത്തിന്റെ പിതാവ്. മാതാവ്: പരേതയായ രമ. സഹോദരങ്ങൾ: രംജേഷ്, രംജിത്ത്, രംജിത. സംസ്കാരം ചൊവ്വാഴ്ച.മൂരിക്കരയിലെ പുറ്റാട്ട് താഴത്താണ് തിങ്കളാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. സൺഷെയ്ഡിന് മുകളിൽ പലക അടിക്കുന്ന ജോലിക്കിടെയാണ് പാരപ്പറ്റ് തകർന്നുവീണത്. പരുക്കേറ്റ അതിഥിത്തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.