82,000 രൂപയ്ക്ക് ഐ ഫോൺ വാങ്ങിയ ശേഷം ബാങ്ക് വഴി പണം അയച്ചുതരാമെന്നു പറഞ്ഞ് മുങ്ങി; പ്രതി പിടിയിൽ

MTV News 0
Share:

മൊബൈൽ ഫോൺ ഷോറൂമിലെ ജീവനക്കാരന്റെ മൊബൈൽ ഫോൺ വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ പ്രതി മാനന്തവാടി സ്വദേശി കടവത്തു മീത്തൽ വീട്ടിൽ കെ.എം.സാജിദിനെ (36) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 17 ന് പൊറ്റമ്മലിലുള്ള മൊബൈൽ ഷോറൂമിൽ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന പുതിയറ സ്വദേശി ഫാഹിസിന്റെ ഐ ഫോൺ 82,000 രൂപയ്ക്ക് വാങ്ങാം എന്ന് പറഞ്ഞ് പ്രതി ഷോറൂമിന്റെ മുൻപിൽ വച്ച് മൊബൈൽ വാങ്ങിക്കുകയും അക്കൗണ്ട് മുഖേന പണം അയച്ചു തരാം എന്ന് പറഞ്ഞ് കടന്നുകളയുകയുമായിരുന്നു.പണം ലഭിക്കാത്തതിനെ തുടർന്ന് ഫാഹിസ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ കോഴിക്കോട് വച്ച് കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. പ്രതി സമാനരീതിയിൽ മറ്റു കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.