
‘കൊയിലാണ്ടി @ 2040’ വിഷൻ കോൺക്ലേവ്:* *സാംസ്കാരിക പ്രദർശനം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘കൊയിലാണ്ടി @ 2040’ വിഷൻ കോൺക്ലേവിന്റെ ഭാഗമായി ഒരുക്കിയ സാംസ്കാരിക പ്രദർശനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ചരിത്രകാരൻ എം.ആർ. രാഘവവാര്യർ മുഖ്യാതിഥിയായി. കൊയിലാണ്ടി ഇന്നലെ, ഇന്ന്, നാളെ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ചരിത്രം, പൈതൃകം, കല, സംസ്കാരം, കരകൗശലം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെ കോർത്തിണക്കിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഗുരുക്കൾസ് കളരി ഗ്രാമം, തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, കൊയിലാണ്ടി നഗരസഭയുടെ ഖരമാലിന്യ സംസ്കരണ യൂണിറ്റ്, സ്മാർട്ട് കൊയിലാണ്ടി, സർഗാലയ ക്രാഫ്റ്റ് വില്ലേജ്, കെൽട്രോൺ എന്നിവയുടെ സ്റ്റാളുകളും പ്രദർശനത്തിന്റെ ഭാഗമായുണ്ട്. കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളുടെയും പ്രധാന കേന്ദ്രങ്ങളുടെയും ചിത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്.കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ, മലയാള മനോരമ കോർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി. സൂര്യദാസ്, പ്രശസ്ത ഗായകൻ ഷാഫി കൊല്ലം, പ്രദർശന കമ്മിറ്റി ചെയർമാൻ യു.കെ. രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.നവംബർ 27 വരെ കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പ്രദർശനവും കോൺക്ലേവും ഉണ്ടാകും.
© Copyright - MTV News Kerala 2021




View Comments (0)