താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു

MTV News 0
Share:

താമരശ്ശേരി ചുരം ആറാം വളവിൽ വ്യാഴാഴ്ച രാവിലെ കുടുങ്ങിയ ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. ഉച്ചയ്ക്ക് 12.15 ഓടെയാണ് ലോറി റോഡിൽ നിന്ന് മാറ്റിയത്. ഇതോടെ ഏറെ നേരമായി പൂർണ്ണമായും തടസ്സപ്പെട്ട ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ​ലോറി കുടുങ്ങിയതിനെത്തുടർന്ന് ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയും അതിരൂക്ഷമായ ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെട്ടത്. കുരുക്ക് പൂർണ്ണമായും ഒഴിവാക്കുന്നതിനായി യാത്രക്കാർ ഓവർടേക്ക് ചെയ്യാതെ, ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്ന് ഹൈവേ പൊലീസ് അഭ്യർത്ഥിച്ചു.