സ്ത്രീയെന്ന പേരിൽ സമൂഹമാധ്യമത്തിൽ സജീവം; പെൺകുട്ടികളുടെ നഗ്നവിഡിയോ കൈക്കലാക്കി ഭീഷണി, യുവാവ് അറസ്റ്റിൽ

MTV News 0
Share:

സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തിൽ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിയുടെ നഗ്നവിഡിയോകൾ കൈക്കലാക്കി, അവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയ കേസിലാണ് കണ്ണൂർ പയ്യന്നൂർ പിലാത്തറ റംല മഹലിൽ സി.കെ. സുഹൈൽ (32) അറസ്റ്റിലായത്.സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തിൽ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയായിരുന്നു പ്രതിയുടെ രീതി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിനായി, മറ്റു സ്ത്രീകളുടെ നഗ്നവിഡിയോകൾ സ്വന്തം വിഡിയോകളാണെന്ന് പറഞ്ഞ് അയച്ചുകൊടുക്കും. പെൺകുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷം അവരിൽ നിന്നും നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കും. പിന്നീട് ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കും.വിദേശ വിപിഎൻ ഉപയോഗിച്ചാണ് പ്രതി കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. പ്രതിയെ കണ്ടെത്തുന്നതിനായി കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. നല്ലളം സർക്കിൾ ഇൻസ്പെക്ടർ ആർ.സി.ബിജു, സബ് ഇൻസ്പെക്ടർ എ.നിതിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ശന്തനു, അഭിലാഷ്, ധനേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിസംബർ ഒൻപതു വരെ റിമാൻഡ് ചെയ്തു.

Share:
സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തിൽ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിയുടെ നഗ്നവിഡിയോകൾ കൈക്കലാക്കി, അവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയ കേസിലാണ് കണ്ണൂർ പയ്യന്നൂർ പിലാത്തറ റംല മഹലിൽ സി.കെ. സുഹൈൽ (32) അറസ്റ്റിലായത്.സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തിൽ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയായിരുന്നു പ്രതിയുടെ രീതി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിനായി, മറ്റു സ്ത്രീകളുടെ നഗ്നവിഡിയോകൾ...സ്ത്രീയെന്ന പേരിൽ സമൂഹമാധ്യമത്തിൽ സജീവം; പെൺകുട്ടികളുടെ നഗ്നവിഡിയോ കൈക്കലാക്കി ഭീഷണി, യുവാവ് അറസ്റ്റിൽ