എടവണ്ണപ്പാറയിൽ പി.എസ്. സി. പരിശീലനത്തിന് തുടക്കമായി.

MTV News 0
Share:
MTV News Kerala

എടവണ്ണപ്പാറയിലും പരിസരപ്രദേശങ്ങളിലുമുള്ള ഉദ്യോഗാർത്ഥികളുടെ ചിരകാല അഭിലാഷമായിരുന്ന പി.എസ്.സി പരിശീലന കേന്ദ്രത്തിന് ഗേറ്റ് അക്കാദമിയിൽ തുടക്കമായി.
പ്രഗൽഭ പിഎസ്‌സി പരിശീലകൻ മൻസൂറലി കാപ്പുങ്ങലിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ 200ലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.
ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിൽ ഈ വർഷം LPST റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ ചടങ്ങിൽ ആദരിച്ചു.

റുഖ്സാന , റജ്ല, സജ്ന, ഫസീല, ഖൈറുന്നിസ, സുചിത്ര, സജില, ദീപ, അമീറ, അജ്റീന എന്നിവർ സെമിനാറിന്റെ സംഘാടനത്തിന് നേതൃത്വം വഹിച്ചു.
ചടങ്ങിൽ ഷഹീല ടീച്ചർ സ്വാഗതവും സാബിറ ബാനു ടീച്ചർ നന്ദിയും പറഞ്ഞു.
പി.എസ്.സി. ക്ലാസുകളെ കുറിച്ച് കൂടുതൽ അറിയാൻ 94978 08988 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.