
കട്ടാങ്ങൽ:നായർകുഴി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതിയുടെ ഭാഗമായി ആത്മരക്ഷാ പരിശീലനം നൽകി. കോഴിക്കോട് സിറ്റി പൊലീസ് നാർക്കോട്ടിക് സെല്ലിലെ വനിത സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീമതി ഷീന പി.പി, ശ്രീമതി റംസീന പി. കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിപാടി പിടിഎ വൈസ് പ്രസിഡന്റ് ഗിരീഷ് പി. കെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കബീർ പറപ്പൊയിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർ ശംജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)