മാവൂർ മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചു.

MTV News 0
Share:
MTV News Kerala

മാവൂരങ്ങാടിയിലെ റോഡുകൾ പൈപ്പിടുന്നതിനായി കുഴിച്ച് അശ്രദ്ധമായി മണ്ണും ,കല്ലും കൂട്ടിയിട്ട് പൊതുജനങ്ങൾക്കും, കച്ചവടക്കാർക്കും ബുദ്ധിമുട്ടാകുന്നതിലും കൂട്ടിയിട്ട മണ്ണും, പൊടിയും പാറി അങ്ങാടിയിലെ കടകളിലെ സാധനങ്ങൾ കേടാവുന്നതിലും മാവൂർ മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചു .

എത്രയും പെട്ടെന്ന് ഈ ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് മാവൂർ പഞ്ചായത്ത് ഭരണസമിതിക്കുള്ള നിവേദനം
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശിനും മുൻ പഞ്ചായത്ത് പ്രസിഡൻ്റ്‌ പി. ഉമ്മർ മാഷിനും കൈമാറി .
മർച്ചൻറ് അസോസിയേഷൻ ഭാരവാഹികളായ കെ.വി.സാഹിർ ,ബാബു ചാലിയാർ, രാമമൂർത്തി കെ.എസ്‌.
എന്നിവരാണ് നിവേദനം കൈമാറിയത്