
കാരശ്ശേരി:രാഹുൽ ഗാന്ധിയെ അയോഗ്യൻ ആക്കിയ നടപടിയിൽ പ്രതിഷേധിച്ച് കാരശ്ശേരി മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
നോർത്ത് കാരശ്ശേരിയിൽ വെച്ച് നടന്ന പരിപാടി മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സൗദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് റിൻസി ജോൺസൺ അധ്യക്ഷയായി. റുഖിയ റഹീം, റീന പ്രകാശ്, അജിത എം, ബേബി സി ഫാത്തിമത് നദീറ, സജിനി, സൈഫുന്നീസ, ശകുന്തളാകൃഷ്ണദാസൻ, ക്ലാരഷിമിൽ, ശോഭ കാരശ്ശേരി, സുഹറ കെ. കെ, പ്രജിഷ പി. ടി. എന്നിവർ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)