കർണാടക: തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

MTV News 0
Share:

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. വയനാട് ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷ ഉണർത്തുന്നുണ്ട്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടർന്നാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞദിവസം ലോക്‌സഭ സെക്രട്ടേറിയറ്റ് വയനാട്ടിനെ ഉൾപ്പെടുത്തിയിരുന്നു.

മാർച്ച് ഒമ്പതിന് കർണാടക സന്ദർശിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. അധികാരം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോൺഗ്രസ്, ജനതാദൾ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികൾ.

Share:
Tags:
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. വയനാട് ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷ ഉണർത്തുന്നുണ്ട്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടർന്നാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞദിവസം ലോക്‌സഭ സെക്രട്ടേറിയറ്റ് വയനാട്ടിനെ ഉൾപ്പെടുത്തിയിരുന്നു. മാർച്ച് ഒമ്പതിന് കർണാടക സന്ദർശിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. അധികാരം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോൺഗ്രസ്, ജനതാദൾ എന്നിവയാണ് ബിജെപിക്കെതിരായ...കർണാടക: തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും