രാമനവമി ആഘോഷത്തിനിടെ വ്യാപക അക്രമം; ഹൗറയില്‍ വന്‍ പോലീസ് സന്നാഹം, താക്കീതുമായി മമത

MTV News 0
Share:

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ രാമനവമി ആഘോഷത്തിനിടെ വ്യാപക അക്രമം. നിരവധി വാഹനങ്ങളും കടകളും കത്തിച്ചു. പോലീസ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ഇരുവിഭാഗം സംഘടിച്ച് കല്ലേറ് നടത്തുകയായിരുന്നു. എന്താണ് സംഘര്‍ഷത്തിലേക്ക് നയിച്ച കാര്യം എന്ന് വ്യക്തമല്ല. രാമനവമി ആഘോഷത്തിനിടെ വാളുകളുമായി മുദ്രാവാക്യം വിളിച്ച് ആളുകള്‍ പോകുന്ന വീഡിയോ വൈറലായിട്ടുണ്ട്. മേഖലയില്‍ കലാപ വിരുദ്ധ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.