122.6 കോടി രൂപക്ക് ലോകത്തിലെ ഏറ്റവും വില കൂടിയ നമ്പർ പ്ലേറ്റ് സ്വന്തമാക്കി ദുബായ് സ്വദേശി

MTV News 0
Share:
MTV News Kerala

വിവിധ നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ സമാഹരിച്ച 222 കോടി രൂപ നേരിട്ട് ‘വൺ ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്’ ക്യാമ്പയിനിലേക്കാണ് പോകുന്നത്. റമദാന്‍ മാസത്തില്‍ ഭക്ഷണത്തിനായി കഷ്ടത അനുഭവിക്കുന്നവരെ ഈ ക്യാമ്പയിനിലൂടെ സഹായിക്കുന്നു. 50 ദരിദ്ര രാജ്യങ്ങളില്‍ ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണ് ‘വൺ ബില്യൺ മീൽസ്’. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം സ്ഥാപിച്ച ഈ പദ്ധതി പ്രഖ്യാപിച്ച് ആദ്യ 15 ദിവസം പിന്നിട്ടപ്പോള്‍ തന്നെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 51.4 കോടി ദിര്‍ഹം സമാഹരിക്കാൻ കഴിഞ്ഞിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനായി ദുബായ് പതിവായി ഫാൻസി നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാറുണ്ട്‌.