ബുര്‍ജ് ഖലീഫ ചെറുതാകും!! ബുര്‍ജ് മുബാറക് വരുന്നു… ലോകത്തെ ഞെട്ടിക്കാന്‍ വീണ്ടും ഗള്‍ഫ്

MTV News 0
Share:
MTV News Kerala

ലോകത്തെ അംബര ചുംബികളുടെ നാടാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന ഖ്യാതി വര്‍ഷങ്ങളായി ബുര്‍ജ് ഖലീഫക്ക് സ്വന്തമാണ്. ഇതിനെ മറികടക്കുന്ന മറ്റൊരു നിര്‍മിതിക്ക് ഒരു രാജ്യവും തയ്യാറായിട്ടില്ല. ചൈനയും അമേരിക്കയും ബ്രിട്ടനും യൂറോപ്പുമെല്ലാം സാമ്പത്തിക ശ്രേണിയില്‍ മുമ്പന്മാരാണെങ്കിലും അത്ഭുത നിര്‍മിതിയില്‍ എന്നും വേറിട്ട് നിന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തന്നെയാണ്.സൗദി അറേബ്യയില്‍ ഒരുങ്ങുന്ന നിയോം സിറ്റിയില്‍ വ്യത്യസ്തമായ നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത് എന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. കിലോമീറ്ററിലധികം നീളുന്ന ഇരട്ട കെട്ടിടം വരാനിരിക്കുകയാണ് റിയാദില്‍. ഇതിനിടെയാണ് കുവൈത്തില്‍ നിന്ന് പുതിയ വാര്‍ത്ത. ലോകത്തെ ഏറ്റവും ഉയരുമുള്ള കെട്ടിടം നിര്‍മിക്കാന് കുവൈത്ത് ഒരുങ്ങുകയാണ്. പേര് ബുര്‍ജ് മുബാറക് അല്‍ കബീര്‍.