കർണാടക തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി; കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വിഭാഗം

MTV News 0
Share:
MTV News Kerala

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വീരശൈവ ലിംഗായത്ത് ഫോറം. പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്ന വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയായി.

ലിംഗായത്ത് സമുദായത്തിലെ ജനങ്ങളോട് കോൺഗ്രസിന് വോട്ട് ചെയ്യാൻ ഫോറം അഭ്യർഥിച്ചു. . ഞായറാഴ്ച രാവിലെ ഹുബ്ബാലിയിൽ കോൺഗ്രസ് നേതാക്കളായ ഷാമനൂർ ശിവശങ്കരപ്പയും ജഗദീഷ് ഷെട്ടറും ലിംഗായത്ത് പുരോഹിതരുമായി കൂടിക്കാഴ്ച നടത്തി.