കര്‍ണാടകയില്‍ അധികാര കൈമാറ്റമില്ല; അടുത്ത അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന് മന്ത്രി എം.ബി പാട്ടീല്‍

MTV News 0
Share:

കര്‍ണാടകയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന പരാമര്‍ശത്തില്‍ കൂടുതല്‍ പ്രതികരണവുമായി മന്ത്രി എംബി പാട്ടീല്‍. മുഖ്യമന്ത്രി പദം അധികാരക്കൈമാറ്റം ചെയ്യില്ലെന്ന പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് താന്‍ പറഞ്ഞത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും പാട്ടീല്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു