
പാഞ്ചജന്യം സ്റ്റോറും സേവാഭാരതിയും സംയുക്തമായി പന്നിക്കോട് എൽപി യുപി സ്കൂളിൽ സൗജന്യമായി കുട വിതരണം നടത്തി
2015ൽ പന്നിക്കോട് ഗ്രാമത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ച പാഞ്ചജന്യം സ്റ്റോർ ആരംഭ കാലം മുതൽക്ക് തന്നെ കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഈ അധ്യയന വർഷം പാഞ്ചജന്യം സ്റ്റോർ സേവാഭാരതിയോട് സഹകരിച്ചുകൊണ്ട് പന്നിക്കോട് LP, UP സ്കൂളുകളിലെ കുട്ടികൾക്ക് കുട വിതരണം ചെയ്തു.
5/7/2023 ബുധനാഴ്ച 3 pm ന് നടന്ന ഈ പരിപാടിയിൽ പാഞ്ചജന്യം സ്റ്റോറിന്റെ പ്രസിഡണ്ട് ശ്രീ ഹരിദാസൻ കൂനൂർ, സെക്രട്ടറി ശ്രീ അശോകൻ ഇടപ്പറ്റ, ട്രഷറർ ശ്രീ വിഷ്ണു സി എൻ, സേവാഭാരതി പ്രവർത്തകരായ ശ്രീ പ്രമോദ് കുമാർ, ശ്രീ സുന്ദരൻ സി, ശ്രീ ബിജു സി, ശ്രീമതി രാധിക, 8,9 വാർഡുകളിലെ മെമ്പർമാരായ ശ്രീ രതീഷ് കളക്കുടിക്കുന്ന്, ശ്രീ ബാബു പൊലുകുന്നത് എന്നിവർ പങ്കെടുത്തു സംസാരിച്ചു
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)