ഗ്രാസിം: സി പി ഐ എം മാവൂരിൽ ബഹുജന കൺവെൻഷൻ നടത്തി.

MTV News 0
Share:
MTV News Kerala

മാവൂർ :    ഗ്രാസിം ഭൂമിയിൽ വ്യവസായം ആരംഭിക്കുക എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം  മാവൂരിൽ  ബഹുജന കൺവെൻഷൻ നടത്തി.
സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു.. ഗ്രാസിം വിഷയത്തിൽ  ബിർളക്ക് ഒഴിഞ്ഞു മാറാൻ പറ്റാത്ത നിർദ്ദേശങ്ങളാണ് ഇപ്പോൾ സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഡൽഹിയിൽ വെച്ച് കുമരകം ബിർളയുമായി നേരിട്ട് ഈ പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും  ഒരു പരിസ്ഥിതി സൗഹൃദ വ്യവസായം തുടങ്ങാൻ  അവർക്ക് താൽപ്പര്യമുള്ളതായാണ് മനസ്സിലാക്കിയതെന്നും അദ്ദേഹം   പറഞ്ഞും
സി പി ഐ എം കുന്നമംഗലം ഏരിയാ സെക്രട്ടറി പി ഷൈപു അധ്യക്ഷനായി.  .  സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് സംസാരിച്ചു.  ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇ വിനോദ് കുമാർ , വി സുന്ദരൻ, ടി കെ മുരളീധരൻ,  ഷാജി പുത്തലത്ത് , ഓളിക്കൽ ഗഫൂർ, ബ്ലോക്ക് പ്രസിഡൻ്റ് ടി പി മാധവൻ , എം ധർമ്മജൻ എന്നിവർ പങ്കെടുത്തു. ഏരിയാ കമ്മിറ്റി അംഗം ഇ എൻ പ്രേമനാഥൻ  സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം സുരേഷ് പുതുക്കുടി നന്ദിയും പറഞ്ഞു.