
കൊടിയത്തൂർ : എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത് പ്രതിനിധി സഭ സംഘടിപ്പിച്ചു. കമ്മറ്റി പുനർക്രമീകരിക്കുകയും ചെയ്തു.പ്രതിനിധി സഭ ജില്ലാ കമ്മറ്റി അംഗം ടിപി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി സഭ നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി ശിഹാബ് കെപി റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് പുതിയ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സിപി ഷമീറിനെയും, സെക്രട്ടറിയായി സുബൈർ പൊയിൽക്കരയെയും, ട്രഷററായി ബീരാൻകുട്ടി വിപി യെയും. വൈസ് പ്രസിഡന്റായി ബഷീർ എരഞ്ഞിമാവ്, ജോയിന്റ് സെക്രട്ടറിയായി ശിഹാബ് കെപി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി റഷീദ് കുയ്യിൽ, അൻവർ സാദത്ത് യു, മുഹമ്മദ് ഇല്ലിക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)