ചെന്നൈയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ കേൾവി ശക്തിയില്ലാത്ത മൂന്ന് കുട്ടികൾ ട്രെയിനിടിച്ച് മരിച്ചു.

MTV News 0
Share:

ഊറപ്പാക്കത്ത് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനെടയില്‍ ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്. മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല.
ഇവര്‍ക്ക് പിന്നിലായി ഇവരുടെ മാതാപിതാക്കളുമുണ്ടായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കേള്‍വിശേഷിയില്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് മൂവരും അറിഞ്ഞില്ല. ഇതാണ് അപകടകാരണമെന്നാണ് വിവരം. വിജയദശമി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ചെങ്കൽപട്ട് ജില്ലയിലെ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍.
ട്രാക്കിന് അടുത്ത് തന്നെയാണ് ബന്ധുവീട്. ഇവിടെ വച്ച് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് തട്ടിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

Share:
Tags:
ഊറപ്പാക്കത്ത് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനെടയില്‍ ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്. മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല.ഇവര്‍ക്ക് പിന്നിലായി ഇവരുടെ മാതാപിതാക്കളുമുണ്ടായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കേള്‍വിശേഷിയില്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് മൂവരും അറിഞ്ഞില്ല. ഇതാണ് അപകടകാരണമെന്നാണ് വിവരം. വിജയദശമി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് അവധി...ചെന്നൈയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ കേൾവി ശക്തിയില്ലാത്ത മൂന്ന് കുട്ടികൾ ട്രെയിനിടിച്ച് മരിച്ചു.